top of page
Steplite fibromyalgia Care.png

STEPLITE FIBROMYALGIA CARE
Trivandrum Karunagappaly Aluva Kozhikkode Centers 

9995893366

Fibromyalgia
Reversal Program


ഫൈബ്രോമയാൾജിയ 
റിവേർസൽ പ്രോഗ്രാം 
 

ഫൈബ്രോ മയാൾജിയ ഇനി മാറാരോഗം അല്ല 

 

ഫൈബ്രോമയാൾജിയയെ പൊതുവേ "വിട്ടുമാറാത്ത രോഗം" എന്നാണ് പണ്ട് വിശേഷിപ്പിച്ചിരുന്നത് . മരുന്ന് ചികിത്സകൾ ഫലിക്കാത്തത് കൊണ്ടായിരുന്നു അന്ന് അങ്ങനെ പറഞ്ഞിരുന്നത്.  

ഫൈബ്രോമയാൾജിയ എന്നത് പരിഹാരം ഇല്ലാത്ത രോഗമല്ല 

ഫങ്ക്ഷണൽ മെഡിസിൻ അധിഷ്ഠിത ചികിത്സകളിലൂടെ രോഗം  നിയന്ത്രിച്ചു വേദനയിൽ നിന്നും മറ്റു പ്രശ്നങ്ങളിൽ നിന്നും പൂർണ്ണ  മുക്തി നേടാവുന്നതാണ് .

 

Woman Seated Unwell

ചികിത്സയിലൂടെ എന്തൊക്കെ ഫലം ലഭിക്കും?

 

  • മസിൽ  വേദന പൂർണ്ണമായി മാറുന്നു, 

  • കടുത്ത ക്ഷീണത്തിൽ നിന്നുള്ള മോചനം

  • ഉറക്കം നോർമൽ ആകുന്നു 

  • മസ്തിഷ്ക മങ്ങലിന്റെ (brain fog) പൂർണ്ണമായ റിവേർസൽ 

  • മൂഡ് സ്വിങ്സ് അപ്രത്യക്ഷമാകുന്നു 

അഞ്ചാഴ്ച ആണ് പൊതുവെ ചികിത്സാ കാലയളവ് എങ്കിലും രണ്ടാഴ്ച കൊണ്ടുതന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങും. കോഴിക്കോട് സ്വദേശിനി ധന്യ ആദ്യത്തെ രണ്ടാഴ്ച്ച കൊണ്ട് തന്നെ ലഭിച്ച  ആദ്യഘട്ട മാറ്റങ്ങളെ കുറിച്ച് പറയുന്നു.

ഇരുപത് വര്ഷം ഫൈബ്രോമയാള്ജിയ അനുഭവിച്ച ശേഷം ചടയമംഗലത്ത് നിന്ന് വന്ന ആരിഫ തന്റെ 14 ദിവസത്തെ വ്യത്യാസം വിവരിക്കുന്നു.

ചികിത്സകൾ  രണ്ട് പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.

1. ഫങ്ഷണൽ മെഡിസിൻ അധിഷ്ഠിത ശാരീരിക പുനഃക്രമീകരണം.


എന്താണ് ഫങ്ക്ഷണൽ മെഡിസിൻ? രോഗങ്ങളെ വെറും ലക്ഷണങ്ങളുടെ നിയന്ത്രണം മാത്രം ലക്ഷ്യമിട്ട് ചികിത്സിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി റൂട്ട് കോസ് അഥവാ അടിസ്ഥാന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കൽ  ആണ്  ഫങ്ക്ഷണൽ മെഡിസിൻ. അതിൽ ഏകദേശം 60% ലൈഫ് സ്റ്റൈൽ മാറ്റങ്ങളും 30% വിറ്റാമിൻ, മിനറൽ മറ്റു സപ്പ്ളിമെന്റുകളും 10% മരുന്നുകളും ആയിരിക്കും.

 

ഫൈബ്രോമയാൾജിയ രോഗത്തിൽ ഈ രീതിയിൽ രോഗം റിവേഴ്‌സ് ചെയ്യപ്പെടുകയും എല്ലാ ലക്ഷണങ്ങളും തിരികെ നോർമൽ ആകുകയും ചെയ്യും. സാധാരണ രോഗികളിൽ മൂന്നു മുതൽ അഞ്ചു മാസം വരെയുള്ള കാലയളവുകളിൽ 35 ദിവസം പലപ്പോഴായി അഡ്മിറ്റ് ചെയ്തു ചിക്ത്സകൾ ചെയ്യേണ്ടി വരും . 

രോഗം ഇങ്ങനെ നിയന്ത്രിക്കാം. അതേസമയം , ചിട്ടയായി ലൈഫ്‌സ്‌റ്റൈൽ മാറ്റങ്ങൾ തുടരാത്ത പക്ഷം രോഗം തിരികെ വരികയും ചെയ്യും. 

ഫൈബ്രോമയാൾജിയ - എന്തൊക്കെ പ്രശ്നങ്ങൾ ആണ് പരിഹരിക്കുക?


ദഹന വ്യവസ്ഥയിലെ പ്രശ്നങ്ങൾ- പ്രത്യേകിച്ച് മൈക്രോ ബയോം സന്തുലനം, ഗട്ട് ബ്രെയിൻ ആക്സിസ് സന്തുലനം, നുട്രീഷനൽ ചികിത്സകൾ , ഓക്സിഡേഷൻ-മൈറ്റോകോൺഡ്രിയൽ പ്രവർത്തനങ്ങളുടെ സന്തുലനം, ഹോർമോൺ പ്രവർത്തനങ്ങളുടെ ബാലൻസിംഗ്, ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ ബാലന്സ് ചെയ്യൽ, ഇതെല്ലാം ഉൾപ്പെടും .

2.   
മസിലുകളുടെ റിപ്പയറും റിഹാബിലിറ്റെഷനും 

ഫങ്ക്ഷണൽ മെഡിസിൻ രീതികൾ രോഗത്തിന്റെ മൂല കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുമ്പോൾ നിലവിൽ ശരീരത്തിൽ മസിലുകളും മറ്റും ഉണ്ടായ ഡാമേജുകൾ താനെ ഇല്ലാതാകില്ല. അവയ്ക്ക് സമ്പൂർണ്ണമായ റിപ്പയർ റിഹാബിലിറ്റേഷൻ നൽകേണ്ടതുണ്ട്. ഇതിനായി 

1) ക്രമാനുഗതമായ ന്യൂറോമസ്കുലർ പുനഃപരിശീലനം

2)ഘട്ടം ഘട്ടമായുള്ള മസിൽ ശേഷി ബിൽഡപ്പ്  പരിശീലനം

( വ്യായാമം )

3) ഫേഷ്യ , ജോയിന്റ്  വഴക്കം പുനഃസ്ഥാപിക്കൽ

4) PRP അധിഷ്ടത ജോയിന്റ്, മസിൽ ഫേഷ്യ റിപ്പയർ 

5) സെൻട്രൽ  ഡീസെൻസിറ്റൈസേഷൻ ചലന ചികിത്സ

6) ക്ഷീണം അനുസരിച്ചു  മൈറ്റോകോൺഡ്രിയൽ റീഹാബിലിറ്റേഷൻ

എന്നിവ നടപ്പിലാക്കേണ്ടതുണ്ട് . കൂടുതൽ മസിൽ weight ഉള്ള രോഗികൾക്ക് കൂടുതൽ സമയം നീണ്ടു നിൽക്കുന്ന റീഹാബിലിറ്റേഷൻ വേണ്ടി വരും.

Screenshot 2026-02-14 115702.png

 


ചികിത്സാ കാലയളവ് 

ഈ പ്രോഗ്രാമിന് ഏകദേശം മൂന്നു മുതൽ അഞ്ചു മാസം വരെ നീളുന്ന കാലയളവിൽ ആവർത്തിച്ചുള്ള ആശുപത്രിവാസം ആവശ്യമാണ്. മൊത്തം ഇൻപേഷ്യന്റ് കാലയളവ് ശരാശരി 35 ദിവസമായിരിക്കും, ഇത്  ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.

രോഗി യുടെ ഉത്തരവാദിത്തങ്ങൾ 
1.  
സാധാരണ ചികിത്സ എന്ന് വച്ചാൽ ഡോക്ടറെ കണ്ട മരുന്ന് കുറിപ്പടി വാങ്ങി മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി വീട്ടിൽ പോയി മരുന്ന് കഴിച്ചു രോഗം മാറ്റുക എന്നതാണ്. ചില രോഗങ്ങൾ ( ഉദാഹരണം ട്യൂബെർക്കുലോസിസ് ) ദീർഘ കാലം മരുന്നു കഴിക്കേണ്ടി വരും എങ്കിലും മാസങ്ങൾക്കുള്ളിൽ  മരുന്ന് ചികിത്സ അവസാനിക്കും. ഫൈബ്രോമയാൾജിയ രോഗത്തിനു   ചികിത്സകൾ വഴി പൂർണ്ണ നിയന്ത്രണം ലഭിച്ചാലും വീണ്ടും രോഗം തിരികെ വരാതെ ഇരിക്കാൻ കൃത്യമായ ചിട്ടകൾ ജീവിതത്തിൽ പാലിക്കേണ്ടതുണ്ട്. ആഹാരം ഒക്കെ നിയന്ത്രിക്കേണ്ടി വരും , മറ്റു ജീവിത ശൈലീ മാറ്റങ്ങൾ വേണ്ടി വരും. ആഹാരനിയന്ത്രണം ഒക്കെ സങ്കീർണ്ണമായേക്കാം. ( സാധാരണ കരുതുമ്പോലെ നോൺ  വേജ് കുറയ്ക്കുക, യോഗ ചെയ്യുക , രാവിലെ നടക്കാൻ പോകുക , കരിച്ചതും പൊരിച്ചതും ഒഴിവാക്കുക തുടങ്ങിയ മാറ്റങ്ങൾക്ക് ഒന്നും ഇതിൽ റോളില്ല)

​അതുകൊണ്ടു തന്നെ ചിട്ടകൾ തുടരാൻ പറ്റാത്തവർക്ക് ഇത്തരം ചികിത്സകൾ സാധിക്കില്ല.

2.
സമയം ആവശ്യമാണ് - സമയം മാറ്റി വയ്ക്കാൻ  ഇല്ലാത്തവർക്ക് ഇത് ചെയ്യാൻ പറ്റില്ല . 
പലരുടെയും ജീവിതത്തിൽ ഓരോ  മിനിറ്റും ഫൈബ്രോ കാരണം വേദന ഉണ്ടാകും, ക്ഷീണം ഉണ്ടാകും, മറ്റു അസഹനീയമായ പ്രശ്നങ്ങൾ ഉണ്ടാകും  എങ്കിലും രോഗം മാറാൻ സമയം മാറ്റി വയ്ക്കാൻ പലർക്കും സാധിക്കില്ല. 35 ദിവസം പലപ്പോഴായി അഡ്മിറ്റ് ആകേണ്ടി വരും. ജീവിതകാലം മൊത്തം ചിട്ടകൾ പാലിക്കേണ്ടി വരും . അതിനു സമയവും ദൃഢ നിശ്ചയവും ഉണ്ടെങ്കിൽ മാത്രം ചികിത്‌സയ്‌ക്കു വരിക.

ഫൈബ്രോമയാള്ജിയ രോഗത്തിൽ മറ്റു രോഗങ്ങളെ അപേക്ഷിച്ചു  ശരീരത്തിന്റെ മൊത്തം മസിലുകൾ ഡാമേജ് ആയിട്ടുണ്ടാകും . അതുകൊണ്ടു തന്നെ രോഗത്തിന്റെ ചികിത്സയിൽ സമയം ആവശ്യമായ ഘടകം ആണ് , എല്ലാ മസിലുകളും നോർമൽ ആയി വരാൻ സമയം എടുക്കും. കൈയ്യിലെ , കാലിലെ  ഏറ്റവും ചെറിയ മസിലുകൾ ആണ് ആദ്യം രോഗമുക്തം  ആകുക , പിന്നെ തോളിലെ, ഇടുപ്പിലെ മസിലുകൾ വേദന ഇല്ലാതെയാകും . ഏറ്റവും അവസാനം വേദന ഇല്ലാതെയാകുക തോളിന്റെ പിറകിൽ ചെസ്റ്റിന്റെ പിറകിൽ ഉള്ള മസിലുകൾക്കാണ്.


3
കഠിനമായ മൂഡ് സ്വിങ്സ് പ്രശ്നങ്ങൾ  ഉള്ളവർക്ക്  ചികിത്സ ചെയ്യുമ്പോൾ ഇതിനിടയിൽ വരുന്ന മൂഡ് സ്വിങ്സ് മൂലം ചികിത്സ യിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  അങ്ങനെയുള്ളവർ ഒരു മെന്റർ / സഹായിയെ കൂടി കൂടെ കൂട്ടുന്നത് നല്ലതായിരിക്കും.  ചികിത്സ എടുത്ത രോഗികളിൽ ചിലർ  നിങ്ങൾക്ക് മെന്റർ/ സപ്പോർട്ടർ  ആയി നിൽക്കാൻ തയ്യാറുണ്ടെങ്കിൽ അവരെ കൂടെ കൂട്ടാവുന്നതാണ്.


4.
മസിലുകൾക്ക്  വ്യായാമം  ആവശ്യമാണ്. രോഗം നിയന്ത്രിച്ചു കഴിഞ്ഞാൽ കൃത്യമായ വ്യായാമം നിര്ബന്ധമാണ് . ഇതിൽ വീട്ടിൽ നിന്നുമുള്ള വ്യായാമങ്ങൾ അല്ലെങ്കിൽ ജിമ്മിൽ പോയി ഉള്ള വ്യായാമങ്ങൾ ഒക്കെ ചിട്ടയോട് കൂടി ചെയ്യണം. വേദന പൂർണ്ണമായി മാറുമ്പോൾ  മാസങ്ങൾക്കുള്ളിൽ ചിട്ടകൾ കൈവിട്ടു പോകരുത് .

സാമ്പത്തിക  നയം

ഫൈബ്രോമയാൾജിയ ബാധിച്ച എല്ലാ രോഗികൾക്കും ചികിത്സ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. കുറഞ്ഞ വരുമാനമുള്ളതായി സ്ഥിരീകരിക്കുന്ന രോഗികൾക്ക് ഈ ചികിത്സ 100% സൗജന്യമായി നൽകുന്നു. ദീർഘകാല ബുദ്ധിമുട്ടുകൾക്ക്  കാരണമാകുന്ന രോഗാവസ്ഥകളിൽ ചികിത്സ സാമ്പത്തിക ശേഷിയാൽ പരിമിതപ്പെടുത്തരുത് എന്നതാണ് ഞങ്ങളുടെ നിലപാട്. കേരളത്തിൽ / ഇന്ത്യയിൽ നിലവിൽ ഈ ചികിത്സാ സംവിധാനം വേറെ ആശുപത്രികളിൽ, സർക്കാർ സംവിധാനങ്ങളിൽ  ലഭ്യമല്ലാത്തിടത്തോളം കാലം സൗജന്യ ചികിത്സ ഞങ്ങളുടെ സാമൂഹിക ബാധ്യത കൂടിയാണ്. 

 
​എങ്ങനെ ചികിത്സ ആരംഭിക്കാം ?
ആദ്യം കൃത്യമായ രോഗനിർണയനം  നടത്തുക . മുൻപ് ഏതെങ്കിലും ചികിത്സാ കേന്ദ്രത്തിൽ നിന്ന് ഫൈബ്രോമയാൾജിയ ആണെന്ന ഡയഗ്നോസിസ് ലഭിച്ചിട്ടുണ്ടെങ്കിൽ നല്ലത് .


അടുത്ത ഘട്ടം: അതിനു  ശേഷം  ആശുപത്രിയിൽ വന്നു ചികിത്സാ ടീമുമായി സംസാരിക്കുകയും നിങ്ങളുടെ രോഗത്തിന് എത്ര കാലയളവ് ചികിത്സ വേണ്ടി വരും എന്നതിന് ധാരണ ഉണ്ടാക്കുക.

 

ആദ്യത്തെ കൺസൾട്ടേഷനിൽ വ്യക്തത വരുത്തുന്ന കാര്യങ്ങൾ 

നിങ്ങൾക്ക് രോഗം ഫൈബ്രോമയാള്ജിയ ആണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട് . കുറേ രോഗികളിൽ രോഗം ഫൈബ്രോമയാള്ജിയ ആണെങ്കിലും അത് ആരും കണ്ടെത്തിയിട്ടുണ്ടാകില്ല. നടുവേദനയ്ക്കും തോൾ വേദനയ്ക്കും ഒക്കെ നിരന്തരംചികിത്സ നടത്തി കൊണ്ടിരിക്കും.

കുറെപ്പേർക്ക് മസിൽ വേദനകൾക് ഫൈബ്രോ ആണെന്ന് പേര് കിട്ടാറുണ്ട്.  അതും പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. മറ്റു രോഗങ്ങളുടെ സ്ക്രീനിംഗ് - മസിലുകളെ ബാധിക്കുന്ന മറ്റു രോഗങ്ങൾ ( മയോസൈറ്റിസ് പോലെയുള്ളവ ) ഉണ്ടോ എന്ന് നോക്കൽ  ആവശ്യമായേക്കാം .

ആശുപത്രിവാസത്തിന്റെ ഏകദേശ ഷെഡ്യൂൾ തീരുമാനിക്കൽ.

ചെലവുകൾ - ( സൗജന്യ ചികിത്സാ പരിഗണന ഉൾപ്പെടെ) നിശ്ചയിക്കൽ 

 

WhatsApp or Call 9995893366 for Booking and details.

ചികിത്സ ലഭ്യമായ ആശുപതികൾ 

അഡ്മിഷൻ സൗകര്യം , ഒപി കൺസൾട്ടേഷൻ  സൗകര്യം എന്നിവ ലഭ്യമായ ആശുപത്രികൾ : 
കോഴിക്കോട് : നാഷണൽ ഹോസ്പിറ്റൽ 
കൊല്ലം : കരുനാഗപ്പള്ളി മെയ്ഡൽ പേൾ ഹോസ്പിറ്റൽ 

 

ഒപി സൗകര്യം മാത്രം : തിരുവനന്തപുരം ഇൻഡ്യാ ഹോസ്പിറ്റൽ, തമ്പാനൂർ
ആലുവ : അൻവർ ഹോസ്പിറ്റൽ (അഡ്മിഷൻ ക്യാംപുകൾ ) 

9995893366 

Steplite Clinics

bottom of page